നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും; ആദ്യം ഫ്രാന്‍സിലേക്ക്; ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമേരിക്കയിലേക്ക്

നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും; ആദ്യം ഫ്രാന്‍സിലേക്ക്; ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമേരിക്കയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം ഫ്രാന്‍സില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വഹിക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളര്‍ത്തിയെടുക്കുന്നതായിരിക്കും പ്രധാന ചര്‍ച്ച. തുടര്‍ന്നു മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. തുടര്‍ന്ന് മോദി യുഎസിലേക്ക് യാത്ര തിരിക്കുക.

ഫെബ്രുവരി 12,13 തിയതികളിലാണ് യുഎസ് സന്ദര്‍ശനം.ബുധനാഴ്ച അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദര്‍ശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി.

Other News in this category



4malayalees Recommends