സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്‍, സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവ്

സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്‍, സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവ്
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവ്. മഹേര ചുംഗി എന്ന സ്ഥലത്ത് വച്ച് ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. റിട്ടയേര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലവ്കുഷ് ചൗഹാന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ ആണ് പ്രതി. തന്റെ സഹോദരി ജ്യോതി (40), മൂന്ന് വയസ്സുള്ള മരുമകള്‍ എന്നിവര്‍ക്ക് നേരെയാണ് വെടുയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊല്ലപ്പെട്ട മകളോടൊപ്പമാണ് അച്ഛന്‍ താമസിച്ചിരുന്നത്.

വെടിയൊച്ച കേട്ട് വീട്ടുകാര്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനെയും കണ്ടതെന്ന് എസ്എസ്പി പറഞ്ഞു. സംഭവസമയത്ത് ജ്യോതിയുടെ അച്ഛന്‍ ലവ്കുഷ് ചൗഹാന്‍ ഒന്നാം നിലയിലും ജ്യോതി, ഭര്‍ത്താവ് രാഹുല്‍, മകള്‍ തഷു, ഹര്‍ഷവര്‍ദ്ധന്റെ ഭാര്യ എന്നിവര്‍ താഴത്തെ നിലയിലുമാണ് ഉണ്ടായിരുന്നത്. തന്റെ മക്കളുമായി മുറിയിലെത്തിയാണ് ഹര്‍ഷവര്‍ധന്‍ വെടിയുതിര്‍ത്തെന്നും ജ്യോതിയെയും തഷുവിനെയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. അതേ സമയം ജ്യോതിയുടെ ഭര്‍ത്താവ് രാഹുല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും പൊലീസ കൂട്ടിച്ചേര്‍ത്തു.

2019ലാണ് രാഹുലും ജ്യോതിയും വിവാഹിതരായത്. പിന്നീട് പ്രായമായ പിതാവിന്റെ സംരക്ഷണത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി അച്ഛനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ തന്റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. ഇത് ഹര്‍ഷവര്‍ദ്ധനെ പ്രകോപിപ്പിക്കുകയും വീട്ടില്‍ പതിവായി വഴക്കുണ്ടാക്കാനുള്ള കാരണമായെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends