ലേബര്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി മന്ത്രിമാര്‍ ; ഹെല്‍ത്ത് മിനിസ്റ്ററിന്റെ രാജിയ്ക്ക് പിന്നാലെ വാട്‌സ്ആപ്പിലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് എംപി

ലേബര്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി മന്ത്രിമാര്‍ ; ഹെല്‍ത്ത് മിനിസ്റ്ററിന്റെ രാജിയ്ക്ക് പിന്നാലെ വാട്‌സ്ആപ്പിലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് എംപി
അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ മാപ്പു യാചിച്ച് മറ്റൊരു എംപി കൂടി. വാട്‌സ്ആപ്പിലെ മെസേജുകള്‍ സെറ്റായി പോയെന്നും മാപ്പു ചോദിക്കുന്നുവെന്നും ബേണ്‍ലി എംപി ഒലിവര്‍ റയാന്‍ പറഞ്ഞു.

നേരത്തെ ആന്‍ഡ്രൂഗ്വിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്താണ് പ്രശ്‌നം ലേബര്‍പാര്‍ട്ടി ഒതുക്കിയത്.

ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുകയാണ് എംപിയുടെ ക്ഷമ ചോദിക്കല്‍. നിലവില്‍ എംപിക്കെതിരെ നടപടിയെടുത്തിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു.72 കാരി പ്രാദേശിക കൗണ്‍സിലര്‍ക്ക് പ്രദേശത്തെ ബീന്‍ ശേഖരണത്തെ കുറിച്ച് പരാതിയുമായി എഴുതിയ കത്താണ് പ്രകോപനത്തിന് കാരണം.

More Labour figures may be suspended as party investigates WhatsApp group |  Labour | The Guardian

മാത്രമല്ല ജൂതര്‍ ചാര സംഘടന അംഗങ്ങളാണെന്ന തരത്തിലുള്ള കമന്റും വിവാദമായി. ഏയ്ഞ്ചല റെയ്‌നയെ കുറിച്ചുള്ള ലൈംഗീകത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ചുള്ള വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ലേബര്‍ പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കണമെന്നും വാക്കുകള്‍ നിയന്ത്രിക്കാന്‍ ഉപദേശിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends