താമസിക്കാന്‍ സുരക്ഷിതമായ ഒരു വീട് എന്നത് ജനങ്ങളുടെ അവകാശം തന്നെയാണ്. പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായിരിക്കുന്ന യുകെയില്‍ 8.4 ദശലക്ഷം പേര്‍ക്ക് സുരക്ഷിതമായ വീടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. വീടു നിര്‍മ്മിക്കാനുള്ള ചിലവാണ് പലരേയും ഇതില്‍ നിന്ന് അകറ്റുന്നത്. താല്‍ക്കാലിക സ്ഥലങ്ങളില്‍ ബുദ്ധിമുട്ടില്‍ ജീവിക്കുന്നവരേറെയാണ്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രകടന പത്രികയിലെ പ്രഖ്യാപനമായ 1.5 ദശലക്ഷം പുതിയ വീടുകള്‍ പണിയില്ലേയെന്ന ചോദ്യം ഉര്‍ന്നിരുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനത്തിലും ഭവന നിര്‍മ്മാണത്തെ കുറിച്ച് ഉറപ്പുകള്‍ നല്‍കിയിരുന്നു.
1.5 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഉപപ്രധാനമന്ത്രി ആംഗല റെയ്‌നര്‍. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് 2029 ഓടെ വീടു നിര്‍മ്മാണ ലക്ഷ്യം കൈവരിക്കുമെന്നാണ് മന്ത്രി പറയുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയത് സ്വന്തമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പദ്ധതിക്ക് തിരിച്ചടിയാണ്.
സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ വൈകുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഭവന നിര്‍മ്മാണത്തിന് തിരിച്ചടിയാണ്.