നിര്‍മ്മാതാവായിട്ട് കൂടി സിനിമാ സെറ്റില്‍ ഭക്ഷണത്തില്‍ വേര്‍തിരിവുണ്ടായി ; സാന്ദ്ര തോമസ്

നിര്‍മ്മാതാവായിട്ട് കൂടി സിനിമാ സെറ്റില്‍ ഭക്ഷണത്തില്‍ വേര്‍തിരിവുണ്ടായി ; സാന്ദ്ര തോമസ്
സിനിമാ സെറ്റില്‍ നേരിട്ട വിവേചനത്തെ കുറിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഭക്ഷണത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനത്തെ കുറിച്ചാണ് സാന്ദ്ര തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ നിര്‍മ്മാതാവ് ആയിട്ടുള്ള സിനിമയുടെ സെറ്റില്‍ പോലും സ്ത്രീ വിവേചനത്തെ തുടര്‍ന്ന് തനിക്ക് ഭക്ഷണം ലഭിച്ചില്ല എന്നാണ് സാന്ദ്ര പറയുന്നത്.

''ഞാനൊരു നിര്‍മ്മാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ പൈസ കൊടുത്തിട്ടാണ് ആ സെറ്റില്‍ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാന്‍ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്.''

''സംവിധായകനോട് ചോദിച്ചപ്പോള്‍ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവര്‍ക്കും ഈ സ്പെഷ്യല്‍ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിര്‍മ്മാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു'' എന്നാണ് സാന്ദ്ര പറയുന്നത്.

കെഎല്‍എഫ് വേദിയില്‍ ആയിരുന്നു തുറന്നുപറച്ചില്‍. സിനിമയില്‍ നിന്നുമാണ് താന്‍ എല്ലാം പഠിച്ചതെന്നും സാന്ദ്ര പറയുന്നുണ്ട്. '23-ാമത്തെ വയസില്‍ സിനിമയില്‍ വന്നൊരാളാണ് ഞാന്‍. ആദ്യം ചെയ്ത ബിസിനസ് ഇതായിരുന്നു. ഭാഗ്യം കൊണ്ട് അത് നന്നായി വന്നു. സിനിമയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. എല്ലാം വലിയ പാഠങ്ങള്‍ ആയിരുന്നു'' എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

Other News in this category



4malayalees Recommends