ഡ്രൈവിങ് ലൈസന്‍സിന് കാഴ്ച പരിശോധന ; പുതിയ സേവനങ്ങളുമായി ഷാര്‍ജ പോലീസ്
പുതുതായി ഡ്രൈവിങ് ലൈസന്‍സ് നേടാനോ അല്ലെങ്കില്‍ നിലവിലെ ലൈസന്‍സ് പുതുക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് കാഴ്ച പരിശോധനക്കായുള്ള സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കി ഷാര്‍ജ പോലീസ്. ഇതിനായി ബെല്‍ഹാസ ഒപ്റ്റിക്സ് സെന്ററുമായി ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് സഹകരണ കരാറില്‍ ഒപ്പിട്ടു.
ഷാര്‍ജ എമിറേറ്റിലെ വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ ഡ്രൈവിങ് ലൈസന്‍സ് നേടാനോ ലൈസന്‍സ് പുതുക്കാനോ ആ?ഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഈ കരാര്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.