ഹജ്ജിനെത്തുന്നവര്‍ കുട്ടികളെ കൂടെ കൂട്ടരുതെന്ന് സൗദി അറേബ്യ

ഹജ്ജിനെത്തുന്നവര്‍ കുട്ടികളെ കൂടെ കൂട്ടരുതെന്ന് സൗദി അറേബ്യ
ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ കുട്ടികളെ കൊണ്ടുവരുന്നത് സൗദി അറേബ്യ വിലക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണ മുന്‍ഗണനയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും 'നുസ്‌ക്' ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയോ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ പാക്കേജുകള്‍ ലഭ്യമായാലുടന്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പാക്കേജിനായുള്ള തുക മൂന്ന് ഘട്ടങ്ങളായി അടക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends