ഇന്‍സ്റ്റഗ്രാമിലെ വോട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് പിന്നാലെ 17-കാരനെ കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്. മാനവ് ജുംനാകെ എന്നയാളാണ് സുഹൃത്തായ ഹിമാന്‍ഷു ചിമ്നെയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ മാസമാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മാനവ് ജുംനാകെയ്ക്ക് ഒപ്പം ചേര്‍ന്ന് ഹിമാന്‍ഷു ചിമ്നെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോളിങ്ങിന്റെ ഭാഗമായി വോട്ട് അഭ്യര്‍ഥിച്ചായിരുന്നു സ്റ്റോറി.
എന്നാല്‍ മാനവിനേക്കാള്‍ വോട്ടുകള്‍ ഹിമാന്‍ഷുവിന് ലഭിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. പിന്നീട് തര്‍ക്കം പറഞ്ഞു പരിഹരിക്കാനായി വെള്ളിയാഴ്ച്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വീണ്ടും തര്‍ക്കം മൂര്‍ച്ഛിക്കുകയും കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.