ക്ലാസില്‍ സംസാരിച്ചതിന് സഹപാഠിയുടെ പേരെഴുതി; എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയുടെ പിതാവ്

ക്ലാസില്‍ സംസാരിച്ചതിന് സഹപാഠിയുടെ പേരെഴുതി; എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയുടെ പിതാവ്
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് സഹപാഠിയുടെ അച്ഛന്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് പികെഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡറായ വിദ്യാര്‍ത്ഥി ബഹളം വെച്ച സഹപാഠിയുടെ പേര് ബോര്‍ഡില്‍ എഴുതിയ വിരോധത്തിലാണ് അച്ഛന്റെ മര്‍ദനം. ഈ മാസം 6-ന് സംഭവിച്ച മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ സഹപാഠിയുടെ പിതാവ് മുള്ളുവിള സ്വദേശി സോളമനെതിരെ (48) കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

സോളമന്‍ കുട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദിച്ചു. അവശനായ കുട്ടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വിശദമായ പരിശോധനയ്ക്കു ശേഷം കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിമുഖത കാട്ടിയതായി പരാതിയുണ്ട്. പിന്നീട് ഡിവൈഎസ്പി ഉള്‍പ്പെടെ മേലധികാരികള്‍ക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുത്തത്. പ്രതി സോളമന്‍ കെഎസ്ഇബി ജീവനക്കാരനാണ്.

Other News in this category



4malayalees Recommends