പുന്നപ്ര വടയ്ക്കലില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കിരണിനും മാതാപിതാക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കിരണിനും അച്ഛന്‍ കുഞ്ഞുമോനും അമ്മ അശ്വമ്മയ്ക്കുമെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.
കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ദിനേശിനോടുള്ള വര്‍ഷങ്ങള്‍ നീണ്ട പകയായിരുന്നു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നാലുവര്‍ഷം മുന്നെ ദിനേശന്‍ കിരണിനെ വെട്ടിപരിക്കേല്‍പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരണ്‍ കടന്നിരുന്നില്ല.
കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലും ദിനേശന്‍ വീട്ടില്‍ വന്നതിനെ ചൊല്ലി ഇരുവരും സംഘര്‍ഷമുണ്ടായിരുന്നു. മുമ്പും ദിനേശിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍, ആ ശ്രമം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം വീടിന് പിന്നില്‍ വൈദ്യുത കമ്പി കെട്ടി കെണി ഒരുക്കിയായിരുന്നു ദിനേശനെ കൊലപ്പെടുത്തിയത്. അമ്മയുടെ ഫോണിലേക്ക് വന്ന മെസേജില്‍ നിന്നായിരുന്നു ദിനേശന്‍ വീട്ടിലേക്ക് വരുമെന്ന് കിരണ്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കൊല ചെയ്യുന്നതിന് മാതാപിതാക്കളുടെ സഹായം ലഭിച്ചതായും വിവരമുണ്ട്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ട് വെളിയില്‍ ദിനേശനെ(53) വീടിനു കിഴക്കുവശത്തുള്ള വിജനമായ വിരിപ്പ് പാടശേഖരത്തില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.