ഒരു രൂപ പോലും സിഎസ്ആര്‍ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു ; ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാന്‍ വിനിയോഗിച്ചു ; സംസ്ഥാനത്ത് നടന്നത് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്

ഒരു രൂപ പോലും സിഎസ്ആര്‍ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു ; ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാന്‍ വിനിയോഗിച്ചു ; സംസ്ഥാനത്ത് നടന്നത് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്
പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവന്‍ ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് അനന്തു മൊഴി നല്‍കിയത്. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാന്‍ വിനിയോഗിച്ചുവെന്നും മൊഴി നല്‍കി. ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എറണാകുളത്തെയും ഇടുക്കിയിലെയും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി അനന്തു പൊലീസിനോട് സമ്മതിച്ചു. നിലവില്‍ പ്രചരിക്കുന്ന പല പേരുകളും അനന്തുവിന്റെ മൊഴിയിലില്ല. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലാലി വിന്‍സെന്റിന് കൈമാറിയ പണത്തിലും പൊലീസിന് സംശയമുണ്ട്. നിയമോപദേശത്തിന് ഇത്രയും വലിയ തുക നല്‍കുമോ എന്നതും അന്വേഷിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ പ്രതിയായ ആനന്ദകുമാറിന്റെ ആസൂത്രണത്തില്‍ നടന്നതാണ് തട്ടിപ്പെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒരു രൂപ പോലും സിഎസ്ആര്‍ ഫണ്ട് ഇനത്തില്‍ കിട്ടിയിട്ടില്ലെന്ന് അനന്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആനന്ദകുമാറിന്റെ ആസൂത്രണം പൊലീസ് സംശയിക്കുന്നത്. സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ പറയുന്നത്. അനന്തുവിന്റെ ഉന്നത രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends