കുട്ടികളുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ കഴുത്തറത്ത് യുവതി, സഹായിച്ചത് കാമുകനും ; സംശയമില്ലാതിരിക്കാന്‍ പൊലീസില്‍ പരാതി നല്‍കി
മുംബൈയില്‍ കുട്ടികളുടെ മുമ്പില്‍ വച്ച് ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. മുംബൈ മാല്‍വണ്‍ സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് ഇമ്രാന്‍ മന്‍സൂരിയുടെ സഹായത്തോടെയാണ് ഭാര്യയായ പൂജ കൃത്യം നടത്തിയത്.
പൂജയും ഇമ്രാനും തമ്മില്‍ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കയറ്റി വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൂജ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നാതിരിക്കാനാണ് പരാതി നല്‍കിയതെങ്കിലും പൊലീസ് അന്വേഷണത്തില്‍ പൂജയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് പൂജയും രാജേഷും ഇമ്രാനും ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ പൂജ കുറ്റസമ്മതം നടത്തി. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.