സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും, ട്രംപിന്റെ നിലപാടില്‍ കാനഡയ്ക്ക് തിരിച്ചടി

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും, ട്രംപിന്റെ നിലപാടില്‍ കാനഡയ്ക്ക് തിരിച്ചടി
യുഎസും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നതിനിടെ വീണ്ടും തീരുവ വര്‍ധനവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ തരത്തിലുമുള്ള സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്കാണ് തീരുവ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ലോഹ തീരുവകള്‍ക്ക് പുറമേ 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഞങ്ങള്‍ സ്റ്റീല്‍ താരിഫുകള്‍ പ്രഖ്യാപിക്കും. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സ്റ്റീലിനും 25 ശതമാനം താരിഫ് ഉണ്ടായിരിക്കും. മറ്റു ലോഹ താരിഫുകളും വൈകാതെ പ്രഖ്യാപിക്കും. വളരെ ലളിതമായി പറഞ്ഞാല്‍ അവര്‍ നമ്മളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിയാല്‍ നമ്മള്‍ അവരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കും, ട്രംപ് പറഞ്ഞു. താരിഫുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വാര്‍ത്താ സമ്മേളനം നടത്താന്‍ താന്‍ തീരുമാനിച്ചെന്നും ട്രംപ് അറിയിച്ചു.

നിലവില്‍ കാനഡയാണ് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ,അലൂമിനിയം ഇറക്കുമതി നടത്തുന്നത്. യുഎസിലേക്കുള്ള മൊത്തം സ്റ്റീല്‍ ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍ നിന്നാണ്. കാനഡയ്ക്ക് പുറമേ ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും യുഎസിലേക്ക് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ട്രംപിന്റെ പുതിയ നയം യുഎസ് കാനഡ ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends