ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെലവ് കുറഞ്ഞ റെയില്‍ ബസ് സംവിധാനം വരുന്നു. ഇവിടെ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നൂതന ഗതാഗത സംവിധാനമായ 'റെയില്‍ ബസ്' പുറത്തിറക്കി.
40 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള റെയില്‍ ബസിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് അതോറിറ്റി പറഞ്ഞു. റെയില്‍വേ ലൈനുകളില്‍ യാത്രക്കാരെ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള ഭാരം കുറഞ്ഞ റെയില്‍ കാറാണ് റെയില്‍ ബസ്. ഡ്രൈവറില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുക. നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഗതാഗത രീതിയായ ഇത് നിലവിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഒരു ബദല്‍ മാര്‍ഗം വാഗ്ദാനം ചെയ്യുമെന്ന് ആര്‍ടിഎ അറിയിച്ചു.