യുഎസിന്റെ 51ാമത്തെ സംസ്ഥാനമായി കാനഡയെ കൂട്ടിച്ചേര്‍ക്കുമെന്ന് പറഞ്ഞത് ഗൗരവമായിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓരോ വര്‍ഷവും 20000 കോടി ഡോളറാണ് കാനഡയ്ക്ക് കൊടുക്കുന്നത്. ഈ നഷ്ടം തുടരാന്‍ താന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
കാനഡയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയാണ് അമേരിക്കയ്ക്ക് ഏറ്റവും നഷ്ടമുണ്ടാക്കുന്നത്. കാനഡയ്ക്ക് നല്‍കുന്ന സൈനിക സഹായം അവസാനിപ്പിക്കേണ്ട സമയമായെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഉയര്‍ത്തുന്ന ഭീഷണി യഥാര്‍ത്ഥ്യമാണെന്നും ഇരു രാജ്യ വിഭവങ്ങള്‍ കൈവശപ്പെടുത്താനാണെന്നും ബിസിനസ് പ്രമുഖരും തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.
ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയായി പുനര്‍നാമകരണം ചെയ്ത ട്രംപ് ഫെബ്രുവരി 9ന് ഗള്‍ഫ് ഓഫ് അമേരിക്ക ദിനമായി പ്രഖ്യാപിച്ചു. വ്യാപാര പങ്കാളികളായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും സ്റ്റീല്‍ അലൂമിനിയം തീരു വാധകവുമാണ്.