വംശീയ അധിക്ഷേപ കേസില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോളര്‍ സാംകെര്‍ കുറ്റക്കാരിയല്ലെന്ന് ലണ്ടന്‍ കോടതി കണ്ടെത്തി.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് 12 അംഗ ജൂറി സാംകെര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്.
പൊലീസ് ഓഫീസറെ സ്റ്റുപിഡ് ആന്‍ഡ് വൈറ്റ് എന്ന പേരില്‍ വിളിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരുന്നത്.
ടാക്‌സി യാത്രക്കിടെ സാംകെറും പങ്കാളിയും കാറിനുള്ളില്‍ ഛര്‍ദ്ദിക്കുകയും ചില്ലു തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. നിയന്ത്രണമില്ലാതെ പെരുമാറിയതില്‍ ഖേദമുണ്ടെന്നും വംശീയമായി അധിക്ഷേപിക്കാനായിട്ടല്ല തന്റെ പദ പ്രയോഗങ്ങള്‍ ഉപയോഗിച്ചതെന്നും സാംകെര്‍ പറഞ്ഞു.