ജുമൈറയില്‍ റോഡ് നവീകരണം പൂര്‍ത്തിയായി

ജുമൈറയില്‍ റോഡ് നവീകരണം പൂര്‍ത്തിയായി
ജുമൈറയിലെ കൈറ്റ് ബീച്ച് സ്ട്രീറ്റിലേക്കുള്ള റോഡ് നവീകരണം പൂര്‍ത്തിയാക്കിയതായി റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്ട്രീറ്റില്‍ ഒരേ ദിശയിലേക്ക് രണ്ട് ലെയിനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍പ് ഒരു ലെയിന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സന്ദര്‍ശകര്‍ക്ക് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അധിക പാര്‍ക്കിങ് സ്ഥലങ്ങളും ആര്‍ടിഎ പുതുതായി ഒരുക്കിയിട്ടുണ്ട്.

കൈറ്റ് ബീച്ച് സ്ട്രീറ്റിലേക്കുള്ള വാഹന യാത്രക്കാര്‍ക്ക് തിരക്കേറിയ സാഹചര്യങ്ങളില്‍ യാത്ര സമയം ഗണ്യമായി കുറക്കാന്‍ കഴിയും. 15 മിനിട്ടുള്ള യാത്ര അഞ്ച് മിനിട്ടായി കുറയുകയാണ് ചെയ്യുന്നത്. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ മൊത്തത്തിലുള്ള ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുകയും പ്രദേശത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉളള യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. കുറഞ്ഞ പാര്‍ക്കിങ് സ്ഥലങ്ങളും കാല്‍ നടപ്പാതകളും മൂലമുണ്ടായിരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇതിലൂടെ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends