വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തീരത്തേക്ക് നീങ്ങുന്ന സീലിയ ചുഴലിക്കാറ്റ് വൈകീട്ടോടെ കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
കാറ്റഗറി 5 ലാണ് സീലിയയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പോര്‍ട്ട് ഹെഡ്ലാന്‍ഡ്, കറാത്ത, ഡാംപിയര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സ്‌കൂളുകളും റോഡുകളും അടച്ചിട്ടിരിക്കുകയാണ്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് കണക്ക്.
ഇന്ന് രാത്രിയോടെ തന്നെ വിനാശകരമായ കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.