ഇസ്രയേലില്‍ നിന്നുള്ളവരെ കൊല്ലുമെന്ന രണ്ട് നഴ്‌സുമാര്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തുവന്നതില്‍ അന്വേഷണം തുടരുന്നു.ബാങ്ക് സ്റ്റോണ്‍ ഹോസ്പിറ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ജീവനക്കാരെ ചോദ്യം ചെയ്യുകയും സംഭവം നടന്ന സ്ഥലം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
വീഡിയോ പുറത്തുവിട്ട ഇന്‍ഫ്‌ളുവന്‍സറോട് എഡിറ്റ് ചെയ്യാത്ത വീഡിയോ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആശുപത്രികളിലെത്തുന്ന ജൂത സമൂഹത്തിലെ അംഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി പുറത്താക്കപ്പെട്ട രണ്ട് നഴ്‌സുമാരില്‍ ഒരാള്‍ അഭിഭാഷകന്‍ മുഖേന ക്ഷമാപണം നടത്തിയിട്ടുണ്ട്.