സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തില്‍ പൊതുജനങ്ങള്‍ വിശ്വാസം തുടരണമെന്ന് ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ്. വിവാദ വീഡിയോയെ കുറിച്ച് രണ്ട് വ്യത്യസ്ത അന്വേഷണങ്ങള്‍ നടക്കുകയാണ്.
ലോകോത്തര സേവനങ്ങള്‍ നല്‍കാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ആഗ്രഹിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഒരു അപവാദമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പ്രീമിയര്‍ വ്യക്തമാക്കി.
അതിനിടെ ജൂത സമൂഹത്തിന് പിന്തുണയുമായി സിഡ്‌നിയിലെ നഴ്‌സുമാര്‍ റാലി നടത്തി. ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന് മുന്നിലാണ് റാലി നടത്തിയത്.
രണ്ടു നഴ്‌സുമാരുടെ ഭീഷണി വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇസ്രയേലിന് ഐക്യദാര്‍ഢ്യവുമായി റാലി നടത്തിയത്.