ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി ഉയര്‍ന്നജാതിക്കാര്‍

ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി ഉയര്‍ന്നജാതിക്കാര്‍
തമിഴ്‌നാട്ടില്‍ ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. ശിവഗംഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിമാറ്റിയത്.

കഴിഞ്ഞ ദിവസം അയ്യസ്വാമി തന്റെ ബൈക്കില്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രദേശവാസികളായ വല്ലരാസു, ആദി ഈശ്വരന്‍, വിനോട് എന്നിവര്‍ അയ്യസ്വാമിയെ വഴിയില്‍ തടയുകയും 'പട്ടികജാതി വിഭാഗത്തില്‍ പെട്ടയാള്‍ക്ക് എങ്ങനെയാണ് ബുള്ളറ്റ് ഓടിക്കാനാവുക' എന്ന് ചോദിച്ച് കൈ വെട്ടിമാറ്റുകയുമായിരുന്നു.

സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട അയ്യസ്വാമിയെ കുടുംബം ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറ്റുപോയ കൈ തിരികെ തുന്നിച്ചേര്‍ക്കുന്നതിനായുളള ശസ്ത്രക്രിയ നടത്തി.

അതേസമയം അയ്യസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends