വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി

വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി
രാജ്യാന്തര തലത്തിലെ 600 കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിച്ച് 1.2 ട്രില്യണ്‍ റിയാലായി. രാജ്യത്ത് നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നതിന്റെ തെളിവാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

2018-19 കാലയളവില്‍ സൗദി നല്‍കിയത് 4000 നിക്ഷേപക ലൈസന്‍സായിരുന്നു. ഇപ്പോള്‍ അത് 40000 ആയി വര്‍ധിച്ചു. 72 ശതമാനം നിക്ഷേപവും സ്വകാര്യ മേഖലയില്‍ നിന്നാണ്. 13 ശതമാനം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നും.

Other News in this category



4malayalees Recommends