വെറ്ററിനറി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി അജ്മാന്‍ മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
ഉല്‍പ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞാല്‍ മൂന്നു മാസത്തിനുള്ളില്‍ അവ ശരിയായ രീതിയില്‍ തന്നെ സംസ്‌കരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
ഓണ്‍-കോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ പരിശീലിക്കുന്നതിന് സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടാതെ, സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന ഫെസിലിറ്റി ലൈസന്‍സ്, പൊതുജനാരോഗ്യ കീട നിയന്ത്രണ കരാര്‍, വെറ്ററിനറി വസ്തുക്കള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള കരാര്‍, വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വാങ്ങല്‍, വില്‍പ്പന ഇന്‍വോയ്സുകള്‍ തുടങ്ങിയ രേഖകളും ഉണ്ടായിരിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.