അടുത്ത മൂന്നുമാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ പതിവിലും കൂടുതല്‍ മഴയും ചൂടുകൂടിയ രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൗമ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രവചനത്തിലാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്.
വിക്ടോറിയയുടെ നിരവധി ഭാഗങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴയാകും അടുത്ത മാസങ്ങളിലുണ്ടാകുക.
രാജ്യത്തെ മിക്ക ഭാഗങ്ങളിലും ചൂട് കൂടാനും സാധ്യതയുണ്ട്
.ടാസ്മാനിയ, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് എന്നീ പ്രദേശങ്ങളിലാകും ഇത് ഏറ്റവും അധികം ബാധിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.