ആക്ടിവിറ്റി ടെസ്റ്റില്ലാതെ എല്ലാ കുട്ടികള്‍ക്കും ചൈല്‍ഡ് കെയര്‍ സബ്‌സിഡി ഉറപ്പാക്കുന്നതിനുള്ള നിയമം പാര്‍ലമെന്റില്‍ പാസായി
അഞ്ചു ലക്ഷത്തിമുപ്പതിനായിരം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങളിലേയും കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ചൈല്‍ഡ് കെയര്‍ സബ്‌സിഡി ഉറപ്പാക്കുന്നതാണ് നിയമം.
അടുത്ത ജനുവരി മുതലാണ് ഇതു നിലവില്‍ വരിക.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഴ്ചയില്‍ നിര്‍ദ്ദിഷ്ട സമയം ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ചൈല്‍ഡ് കെയര്‍ ലഭിക്കൂ. ഈ പരിശോധനയാണ് ആക്ടിവിറ്റി ടെസ്റ്റ്. ഇതു നിര്‍ത്തലാക്കുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്.
നിരവധി മാതാപിതാക്കള്‍ക്ക് ആശ്വാസമാകുകയാണ് പുതിയ നിയമം.