ജൂതവിരുദ്ധ വീഡിയോയിലൂടെ വിവാദത്തിലായ സിഡ്‌നിയിലെ നഴ്‌സുമാരില്‍ ഒരാള്‍ ആശുപത്രിയില്‍

ജൂതവിരുദ്ധ വീഡിയോയിലൂടെ വിവാദത്തിലായ സിഡ്‌നിയിലെ നഴ്‌സുമാരില്‍ ഒരാള്‍ ആശുപത്രിയില്‍
ജൂതവിരുദ്ധ വീഡിയോയിലൂടെ വിവാദത്തിലായ സിഡ്‌നിയിലെ നഴ്‌സുമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂത വംശജരായ രോഗികളെ കൊല്ലുമെന്ന് അവകാശപ്പെട്ട രണ്ട് നഴ്‌സുമാരില്‍ ഒരാളായ അഹമ്മദ് റഷാദ് നാദിരിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രിയോടെ നാദിറിന്റെ വീട്ടിലേക്ക് എമര്‍ജന്‍സി വിഭാഗമെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്താണ് ആരോഗ്യ പ്രശ്‌നങ്ങളെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ വീഡിയോയുടെ കൂടുതല്‍ രൂപം അത് റെക്കോര്‍ഡ് ചെയ്ത ഇസ്രയേലി ഇന്‍ഫ്‌ളുവന്‍സര്‍ പുറത്തുവിട്ടു.

ജൂത വിരുദ്ധ പ്രസ്താവന നടത്തിയ നഴ്‌സുമാരെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലീം മത മേധാവികളും സംഘടനകളും അപലപിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends