'രോഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കില്‍ ചിലര്‍ നുഴഞ്ഞുകയറി; ഭയം തോന്നുന്നു'; പോസ്റ്റുമായി രണ്‍വീര്‍ അല്ലാബാദിയ

'രോഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കില്‍ ചിലര്‍ നുഴഞ്ഞുകയറി; ഭയം തോന്നുന്നു'; പോസ്റ്റുമായി രണ്‍വീര്‍ അല്ലാബാദിയ
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയെന്ന ആരോപണങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നുമാണ് രണ്‍വീറിന്റെ പ്രതികരണം. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രണ്‍വീറിന്റെ പ്രതികരണം

ഷോയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിയുടെ മാതാപിതാക്കളെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് അം?ഗീകരിക്കുന്നുവെന്ന് രണ്‍വീര്‍ പറയുന്നു. വരും നാളുകളില്‍ തെറ്റ് തിരുത്തി മികച്ച രീതിയില്‍ മുന്നോട്ടുപോവുകയെന്നത് തന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. സംഭവിച്ചുപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും രണ്‍വീര്‍ പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ നിരവധി വധഭീഷണികള്‍ ഉള്‍പ്പെടെ വരുന്നുണ്ട്. രോ?ഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കില്‍ പലരും നുഴഞ്ഞുകയറിയിരുന്നു. ഭയം തോന്നുന്നുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. ഭീഷണികളുടെ പേരില്‍ ഒളിച്ചോടാനില്ല. രാജ്യത്തെ പൊലീസിനേയും നിയമസംവിധാനത്തേയും വിശ്വാസമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു.

യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രണ്‍വീറിനെതിരെ മഹാരാഷ്ട്ര പൊലീസും അസം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസുകള്‍ ഏകീകരിക്കണെന്ന് ആവശ്യപ്പെട്ട് രണ്‍വീര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ രണ്‍വീറിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അസം പൊലീസ് രണ്‍വീറിനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈലും സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.

Other News in this category



4malayalees Recommends