'സ്ത്രീ വസ്ത്രം ധരിക്കുന്ന ഒരു പുരുഷനാണ് മിഷേല്‍; ഒബാമ ഒരു ക്വിയര്‍ വ്യക്തി': വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌കിന്റെ പിതാവ്

'സ്ത്രീ വസ്ത്രം ധരിക്കുന്ന ഒരു പുരുഷനാണ് മിഷേല്‍; ഒബാമ ഒരു ക്വിയര്‍ വ്യക്തി': വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌കിന്റെ പിതാവ്
യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും കുറിച്ച് വിചിത്രവാദവുമായി ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇറോള്‍ മസ്‌ക്. സ്ത്രീ വസ്ത്രം ധരിക്കുന്ന ഒരു പുരുഷനാണ് മിഷേലെന്നും അവരുടെ ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബരാക് ഒബാമ ഒരു ക്വിയര്‍ വ്യക്തിയാണെന്നുമായിരുന്നു ഇറോള്‍ മസ്‌കിന്റെ വാദം.

'സ്ത്രീ വേഷം ധരിക്കുന്ന ഒരാളെ വിവാഹം കഴിച്ച ഒബാമ ഒരു ക്വിയര്‍ ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു', ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇതുകേട്ട് അവതാരകന്‍ മിഷേല്‍ ഒബാമ ഒരു പുരുഷനാണോ എന്ന് തിരിച്ച് ചോദിക്കുമ്പോള്‍ 'തീര്‍ച്ചയായുമതെ, നിങ്ങള്‍ക്കത് അറിയില്ലേ?' എന്നായിരുന്നു ഇറോളിന്റെ ചോദ്യം.

2014-ല്‍ ഹാസ്യതാരം ജോണ്‍ റിവേഴ്സ് മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നുവെന്നും ഇറോള്‍ പറഞ്ഞു. പരാമര്‍ശം നടത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ജോണ്‍ റിവേഴ്സ് മരിച്ചു. അവര്‍ ജോണ്‍ റിവേഴ്സിനെ കൊലപ്പെടുത്തിയതാണ്. ഇതൊരു പൊതുവായ അറിവാണെന്നും ഇറോള്‍ പറഞ്ഞു.

മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച് പരാമര്‍ശം നടത്തി ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് റിവേഴ്സ് മരിക്കുന്നത്. എന്നാല്‍ റിവേഴ്സിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദത്തിന് തെളിവുകളൊന്നുമില്ല. 1989-ല്‍ ഒരു നിയമ സ്ഥാപനത്തില്‍ വെച്ചാണ് ബരാക് ഒബാമയും മിഷേലും കണ്ടുമുട്ടുന്നത്. 1992-ല്‍ ഇവര്‍ വിവാഹിതരായി. മാലിയ, സാഷ എന്നിവരാണ് മക്കള്‍.

Other News in this category



4malayalees Recommends