യുഎഇയില്‍ ബിസിനസ് അവസരം തേടുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ആറുമാസ സന്ദര്‍ശക വിസ

യുഎഇയില്‍ ബിസിനസ് അവസരം തേടുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ആറുമാസ സന്ദര്‍ശക വിസ
ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി. രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക.

നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐസിപി വ്യക്തമാക്കി. സിംഗിള്‍, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്.

അപേക്ഷകന്‍ മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷണലായിരിക്കണം. ആറു മാസത്തില്‍ കൂടുതല്‍ സാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം, തുടര്‍ന്നുള്ള യാത്രക്കോ രാജ്യത്തു നിന്ന് തിരിച്ചുപോകുന്നതിനോ കണ്‍ഫോം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകള്‍.

Other News in this category



4malayalees Recommends