ഷാര്‍ജയില്‍ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആരംഭിച്ചു
ഷാര്‍ജയില്‍ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ് ഫോം (Aqari) ആരംഭിച്ചു. കെട്ടിട വാടക കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏഴില്‍ നിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു.
ഫ്‌ളാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫീസില്‍ കയറി ഇറങ്ങേണ്ടതില്ല. നേരത്തെ അഞ്ചു തവണ വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിയിരുന്ന സേവനം ഡിജിറ്റലാക്കിയതോടെ എവിടെ ഇരുന്നാലും ഓണ്‍ലൈനിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷണ അടിസ്ഥാനത്തില്‍ എമിറേറ്റിലെ 4791 കെട്ടിടങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് കീഴിലാണ് അഖാരി പ്രവര്‍ത്തിക്കുക. താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഇനി എളുപ്പത്തില്‍ കെട്ടിട വാടക സേവനങ്ങള്‍ ലഭ്യമാകും. പണവും സമയവും ഇതുമൂലം ലാഭിക്കാം.