ട്രാഫിക്, സുരക്ഷ പരിശോധനകള്‍ ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി ഷാര്‍ജ പൊലീസ്. നോമ്പുകാലത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്.
എമിറേറ്റിലുടനീളം അനധികൃതമായ പണപ്പിരിവുകള്‍, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഷാര്‍ജ പൊലീസ് ഓപറേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി സപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. അഹമ്മദ് സഈദ് അല്‍ നൂര്‍ പറഞ്ഞു. റമാദാനിനോടനുബന്ധിച്ച് പ്രധാന പള്ളികളിലും താമസ ഇടങ്ങളിലും സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.