സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബായ്
പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബായ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്‌ഫോം വഴി രണ്ട് മിനിട്ടിനുള്ളില്‍ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്‌ഫോം ആവിഷ്‌കരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.