യുട്യൂബില്‍ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ചു, പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, 18കാരിക്ക് ദാരുണാന്ത്യം

യുട്യൂബില്‍ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ചു, പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, 18കാരിക്ക് ദാരുണാന്ത്യം
യുട്യൂബില്‍ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ ആണ് മരിച്ചത്.

വണ്ണം കുറയ്ക്കാന്‍ വേണ്ടി യുവതി ഭക്ഷണം ക്രമീകരിച്ച പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടക്കം യുവതി ചികിത്സ തേടിയിരുന്നു.

തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രീനന്ദ.

പിതാവ്: ആലക്കാടന്‍ ശ്രീധരന്‍. മാതാവ്: എം ശ്രീജ. സഹോദരന്‍: യദുനന്ദ്.


Other News in this category



4malayalees Recommends