പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ ബസ് കണ്ടക്ടറും 17കാരനും അറസ്റ്റില്‍

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ ബസ് കണ്ടക്ടറും 17കാരനും അറസ്റ്റില്‍
തിരുവനന്തപുരം വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍. 13ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

2023 മുതല്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയത്തിലാകുന്നത്.

ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനയില്‍ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends