റിയാദില്‍ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു

റിയാദില്‍ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് വാദി ലബനില്‍ എക്‌സിറ്റ് 33ലെ നജ്‌റാന്‍ സ്ട്രീറ്റിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക് മന്‍സിലില്‍ സുധീര്‍ (48) ആണ് മരിച്ചത്.

ഈ മാസം ആറിന് പുലര്‍ച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ് സംഭവം. ഡി.എച്ച്.എല്‍ കമ്പനിയുടെ വാദി ലബന്‍ ബ്രാഞ്ചില്‍ സൂപ്പര്‍ വൈസറായ സുധീര്‍ ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളില്‍ പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ സുധീറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

Other News in this category



4malayalees Recommends