ഇന്ത്യ-കാനഡ ബന്ധം പുനര്‍നിര്‍മിക്കാനൊരുങ്ങി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ഇന്ത്യ-കാനഡ ബന്ധം പുനര്‍നിര്‍മിക്കാനൊരുങ്ങി കാനഡയുടെ പുതിയ പ്രധാനമന്ത്രി
ഇന്ത്യ-കാനഡ ബന്ധം പുനര്‍നിര്‍മിക്കാനൊരുങ്ങി കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. മുന്‍ഗാമിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കാര്‍ണി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. വാണിജ്യബന്ധം വൈവിധ്യവത്ക്കരിച്ചു പുതിയ നയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് കാനഡ സെന്‍ട്രല്‍ ബാങ്ക് മുന്‍ ഗവര്‍ണര്‍.

സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി കാനഡയുടെ വ്യാപാരബന്ധങ്ങള്‍ വൈവിധ്യവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ട്.

ആ വാണിജ്യബന്ധങ്ങള്‍ക്ക് ചുറ്റും പൊതുബോധങ്ങളുടെ മൂല്യങ്ങളുണ്ട്.' പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന സംവാദത്തില്‍ കാര്‍ണി ഇങ്ങനെ പറഞ്ഞിരുന്നു.

ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെക്കുറിച്ച് കാര്‍ണിക്കുള്ള നിലപാട് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കും. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ്

ഇംഗ്ലണ്ട്, ബ്രൂക് ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് എന്നിവയുടെ നായകസ്ഥാനത്തിരുന്ന കാര്‍ണിക്ക് ഇന്ത്യയുടെ വാണിജ്യമേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നതും ശുഭ പ്രതീക്ഷ നല്‍കുന്നു.

യു.എസിന്റെ തീരുവ ഭീഷണി ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തില്‍ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാന്‍ കാനഡ മുന്‍കൈയെടുക്കുന്നുവെങ്കില്‍

ഇന്ത്യ സ്വാഗതം ചെയ്യാനാണ് സാധ്യത. കുടിയേറ്റം നിയന്ത്രിച്ചതും വിസ മാനദണ്ഡങ്ങള്‍ കടുപ്പിച്ചതും സംബന്ധിച്ച വിഷയങ്ങള്‍ പുതിയ കനേഡിയന്‍ നേതൃത്വത്തോട് ഇന്ത്യ ഉന്നയിച്ചേക്കാം.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്ന് 2023 സെപ്തറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.

Other News in this category



4malayalees Recommends