ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നല്‍കിയത് നോര്‍ത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടര്‍ ഡോ. എഡ്വിന്‍ കെ സൈമണായിരുന്നു. ആരോഗ്യപ്രദമായ ഉറക്കവും, ആരോഗ്യത്തിന് ഹാനികരമായ കൂര്‍ക്കം വലിയും അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടുള്ള സമഗ്രമായ സെമിനാറായിരുന്നു മെന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഒരു മണിക്കൂര്‍ നീണ്ട സെമിനാറായിരുന്നു വിഭാവനം ചെയ്തിരുന്നത് എങ്കിലും സെമിനാറില്‍ പങ്കെടുത്തവരുടെ സംശയ ദുരീകരണവും വിശദീകരണങ്ങളും വിജ്ഞാനപ്രദമായ സെമിനാറിന്റെ ദൈര്‍ഖ്യം വര്‍ദ്ധിപ്പിച്ചു. 20 വര്‍ഷത്തിലധികമായി അനുഭവസമ്പത്തുള്ള ഡോ എഡ്വിന്‍ സൈമണ്‍ പകര്‍ന്നു നല്‍കിയ വിവരങ്ങള്‍ക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ നന്ദി അറിയിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍ നിബിന്‍ വെട്ടിക്കാട്ട് എന്നിവര്‍ സെമിനാറിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends