ആല്‍ഫ്രഡ് ചുഴലിക്കാറ്റ് നാശം വിതച്ച വടക്കന്‍ ന്യൂസൗത്ത് വെയില്‍സില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഏകദേശം 4100 വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ലെന്നും 57 ടെലികമ്യൂണിക്കേഷന്‍ സൈറ്റുകള്‍ ഓഫ്‌ലൈനാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
റോഡുകളുടെ അവസ്ഥയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വൈകാതെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആല്‍ഫ്രഡ് സംസ്ഥാനത്ത് വരുത്തിയ ആഘാതം എത്രത്തോളമുണ്ടെന്ന് മനസിലാക്കിവരികയാണെന്ന് എന്‍എസ്ഡബ്യു പ്ലാനിങ് ആന്‍ഡ് പബ്ലിക് മിനിസ്റ്റര്‍ പറഞ്ഞു.
1700 ഓളം വസ്തുവകകളില്‍ വിലയിരുത്തിയ അടിസ്ഥാനത്തില്‍ 17 ഓളം വീടുകള്‍ വാസയോഗ്യമല്ലെന്നും ഏഴോളും വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.ഭക്ഷണം ,താമസം, വസ്ത്രം എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ക്കായി ഒരു കുടുംബത്തിന് 900 ഡോളര്‍ വരെ ലഭിക്കും.