ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി കമ്പനികള്‍ക്ക് ഉയര്‍ത്താന്‍ കഴിയുന്ന പരമാവധി നിരക്ക് 9 ശതമാനം വരെ ഉയര്‍ത്താന്‍ എനര്‍ജി റെഗുലേറ്റര്‍ തത്വത്തില്‍ അനുമതി നല്‍കി.
വൈദ്യുതി ഉത്പാദന ചെലവും അതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ക്കുമായി ചെലവുകള്‍ ര്‍ദ്ധിച്ചതോടെയാണിത്. ന്യൂസൗത്ത് വെയില്‍സ്, കിഴക്കന്‍ ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് രണ്ടര ശതമാനം മുതല്‍ 8.9 ശതമാനം വരെ വില വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്ക്.
വിക്ടോറിയയില്‍ നിരക്ക് താരതമ്യേന മാറ്റമില്ലാതെ തുടരും. ചില്ലറ വ്യാപാരികള്‍ക്ക് പരമാവധി 9 ശതമാനം വരെ വിലവര്‍ദ്ധിപ്പിക്കാനാണ് കഴിയുന്നത്.
ആല്‍ബനീസ് സര്‍ക്കാരിന്റെ ഊര്‍ജ്ജ നയത്തിന്റെ പരാജയമാണ് ഇതെന്നും ഊര്‍ജ്ജമന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ പറഞ്ഞു