ഓസ്‌ട്രേലിയയ്ക്ക് മേല്‍ അമേരിക്ക താരിഖ് ചുമത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയക്കാര്‍ നിര്‍ത്തണമെന്നും പകരം തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങുന്നതിലൂടെ ജനങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ സമ്പത്ത് വ്യവസ്ഥയില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയക്കാരെ ടീം ഓസ്‌ട്രേലിയ എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ മാസം അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റില്‍ ബൈ ഓസ്‌ട്രേലിയന്‍ വിഷയം ചര്‍ച്ചയാകുമെന്ന് ലേബര്‍ പാര്‍ട്ടി സൂചിപ്പിച്ചു.