പശ്ചിമ സിഡ്‌നിയിലെ ഒരു ഷിയാ പള്ളിയില്‍ നിന്ന് പതാക മോഷ്ടിച്ച കേസില്‍ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 39 കാരനെതിരെ മോഷണം ,ദുരുദ്ദേശപരമായ നാശ നഷ്ടങ്ങള്‍ വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷവും സമാനമായ സംഭവങ്ങള്‍ പള്ളിയില്‍ നടന്നതായി പൊലീസ് കണ്ടെത്തി.
പള്ളിയിലെത്തുന്നവരെ അപമാനിക്കുന്നതും പതാക നശിപ്പിക്കുന്നതും തുടരുമെന്നുള്ള കുറിപ്പ് കണ്ടെത്തിയതായി പള്ളി മേധാവികള്‍ അറിയിച്ചു.
ഐഎസ് , അല്‍ഖ്വയ്ദ തുടങ്ങിയ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമുള്ള പതാകയുമായി ഒരാള്‍ ഗേറ്റിനുള്ളില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.
ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക സമൂഹത്തിന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.