മോശമായ പെരുമാറ്റം നേരിട്ടു, ഗാര്‍ഹിക പീഡനങ്ങളും.. മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്സ് ആകാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാരണമുണ്ട്: നടി അദിതി

മോശമായ പെരുമാറ്റം നേരിട്ടു, ഗാര്‍ഹിക പീഡനങ്ങളും.. മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്സ് ആകാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാരണമുണ്ട്: നടി അദിതി
നടി അദിതി ശര്‍മ്മ വഞ്ചിച്ചുവെന്ന നടനും ഭര്‍ത്താവുമായ അഭിനീത് കൗഷിക് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് അദിതിയുമായി രഹസ്യ വിവാഹം ചെയ്തതിനെ കുറിച്ചും പിന്നീട് സമര്‍ത്ഥ്യ ഗുപ്ത എന്ന നടനുമായി അദിതി ബന്ധത്തിലായി എന്നുമാണ് അഭിനീത് പറഞ്ഞത്. നടന്റെ രോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദിതി ഇപ്പോള്‍.

തങ്ങളുടെ വിവാഹം രഹസ്യമല്ല, സൗകാര്യ ചടങ്ങ് ആയിരുന്നു എന്നാണ് അദിതി പറയുന്നത്. തങ്ങള്‍ തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായി, സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് പോലും തന്നെ അപമാനിച്ചിട്ടുണ്ട് എന്നും അദിതി വ്യക്തമാക്കി. ''ഞങ്ങളുടെ വിവാഹം ഒരു സ്വകാര്യ ചടങ്ങായിട്ടാണ് നടന്നത്. എന്നാല്‍ അത് രഹസ്യമായിരുന്നില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു.''

'രഹസ്യമായിരുന്നില്ല. എന്നാല്‍ സ്വകാര്യമായിരുന്നു. എനിക്ക് മാന്യമായ ഒരു കരിയര്‍ ഉണ്ട്, പെട്ടെന്ന് അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിവാഹത്തെ കുറിച്ച് പറയുന്നത് ബുദ്ധിയല്ലെന്ന് ഞങ്ങള്‍ കരുതി, കാരണം ആ സമയത്ത് ഞാന്‍ ഷോയുടെ ഷൂട്ടിംഗിലും ആയിരുന്നു. കൂടാതെ ഷോയിലെ എന്റെ കഥാപാത്രം 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതായിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും അത് പരസ്യമായി വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു.''

''വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മുതലെ അസഹനീയമായ ദാമ്പത്യ തര്‍ക്കങ്ങള്‍ നേരിട്ടു. ഒരുപാട് മോശം പെരുമാറ്റങ്ങള്‍ നേരിട്ടു. അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. കാരണം കോടതിയുടെ പരിഗണനക്ക് വരേണ്ടതാണ്. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അഭിനീത് എന്നെയും എന്റെ കുടുംബത്തെയും പലതവണ മോശമായി ചിത്രീകരിച്ചു.''

''ഞാന്‍ ഒരിക്കലും അഭിനീത് കൗഷിക്കിന്റെ കുടുംബത്തെ അവഹേളിച്ചിട്ടില്ല. ഇതിനെ കുറിച്ച് സംസാരിക്കരുതെന്ന് എന്റെ അഭിഭാഷകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഗാര്‍ഹിക പീഡനം എന്റെ ഭാഗത്തുനിന്നല്ല. എനിക്ക് ഇത്രയേ പറയാന്‍ കഴിയൂ. അത് എന്റെ ഭാഗത്തുനിന്നല്ല. ഞാന്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ഞാന്‍ സത്യം സംസാരിക്കും, അത് ഞാന്‍ മറച്ചുവെക്കില്ല'' എന്നാണ് അദിതി പറയുന്നത്.





Other News in this category



4malayalees Recommends