ഒരു സുഹൃത്ത് രാജ്യത്തിന്റെ പ്രവര്‍ത്തിയല്ല അമേരിക്ക സ്വീകരിച്ചത്, ഇറക്കുമതി തീരുവ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആന്റണി ആല്‍ബനീസ്. ഒരു സുഹൃത്ത് രാജ്യത്തിന്റെ പ്രവര്‍ത്തിയല്ല അമേരിക്ക സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഓസ്‌ട്രേലിയ പോലുള്ള സഖ്യ കക്ഷികള്‍ക്ക് ഇളവുകളില്ലാതെ 25 ശതമാനം തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര പങ്കാളിത്തത്തിന് എതിരാണ്. ട്രംപിന്റെ നടപടി ഓസ്‌ട്രേലിയയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ബന്ധം വഷളാക്കിയെന്നും അമേരിക്കന്‍ ജനതയ്ക്ക് സാമ്പത്തിക ദോഷമുണ്ടാക്കാന്‍ കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു.