ലോഹ വ്യവസായ മേഖലയുടെ വികസനത്തിനായി ഫെഡറല്‍ സര്‍ക്കാര്‍ 750 മില്യണ്‍ ഡോളര്‍ധനസഹായം പ്രഖ്യാപിച്ചു. ഫ്യൂച്ചര്‍ മേഡ് ഇന്‍ ഓസ്‌ട്രേലിയ ഇന്നോവേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് വികസനം നടപ്പാക്കുക.
അലൂമിനിയം , ഇരുമ്പ് , സ്റ്റീല്‍ വ്യവസായങ്ങളെ ലക്ഷ്യംവച്ചാണ് പ്രഖ്യാപനം.
പുതിയ സാങ്കേതിക വിദ്യയിലുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുക, പ്ലാന്റുകളും ഉപകരണങ്ങളും നവീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ മത്സരാധിഷ്ഠിതമായി വ്യാപാര അവസരങ്ങള്‍ എന്നിവ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.