ഏപ്രില്‍ 26 ന് പാര്‍ക്ക് ഹൗസ് സ്‌കൂള്‍ ന്യൂബെറിയില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രിയ ഗായകന്‍ അലോഷി നയിക്കുന്ന ഗാനസന്ധ്യയും, പ്രശസ്തരായകലാകാരികളും കലാകാരന്‍മാരും അണിനിരക്കുന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. അതോടൊപ്പം കല സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ദേശീയസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍കൈരളിയുടെ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കുര്യന്‍ ജേക്കബും നാഷണല്‍ പ്രസിഡന്റ് പ്രിയ രാജനും സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു.അംഗങ്ങളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം ദേശീയസമ്മേളനത്തിന്റെ അദ്ധ്യക്ഷ ആയി നാഷണല്‍ പ്രസിഡന്റ് പ്രിയ രാജനെയും ജനറല്‍ കണ്‍വീനര്‍ ആയി വെസ്റ്റ് ബെര്‍ക്ഷെയര്‍ യൂണിറ്റ് സെക്രട്ടറി വരുണ്‍ ചന്ദ്രബാലനെയും വിവിധ സബ്കമ്മിറ്റിചുമതലക്കാരെയും ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
കൈരളി യുകെ നാഷണല്‍ ജോയിന്‍ സെക്രട്ടറി നവിന്‍ ഹരികുമാറും വൈസ് പ്രസിഡന്റ് ലിനു വര്‍ഗീസും സന്നിഹിതരായിരുന്നു.. യോഗത്തില്‍ പ്രിയ രാജന്‍ സ്വാഗതവും കുര്യന്‍ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനവുമായി ബന്ധപ്പെട്ട് ഈ വരുന്ന 2025 മാര്‍ച്ച് 20 തിയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്ന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...