വരാന്‍ പോകുന്ന ഫെഡറല്‍ ബജറ്റ് കമ്മി ബജറ്റായിരിക്കുമെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ്
തുടര്‍ച്ചയായ രണ്ട് മിച്ച ബജറ്റുകള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ കമ്മി ബജറ്റിലേക്ക് പോകുന്നത്.2025-26 ല്‍ 46.9 ബില്യണ്‍ ഡോളറിന്റെ കമ്മി ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.
അതേസമയം മുന്‍ ബജറ്റുകള്‍ക്ക് സമാനമായി ഉത്തരവാദിത്വത്തോടു കൂടെയുള്ള സാമ്പത്തിക ബജറ്റാകും അവതരിപ്പിക്കുകയെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
അതേസമയം ലേബര്‍ സര്‍ക്കാരിന്റെ അധിക ചെലവിനെ പ്രതിപക്ഷം കുറ്റപ്പെടുത്തി.ജീവിത ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെയും ദുരന്ത നിവാരണത്തിന്റെയും ഭാഗമാണ് പൊതു ചെലവ് ഉയരുന്നതെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേയാണ് ലേബര്‍ സര്‍ക്കാര്‍ നാലാം ബജറ്റിന് ഒരുങ്ങുന്നത്. മാര്‍ച്ച് 25 ചൊവ്വാഴ്ചയാണ് ബജറ്റ് അവതരണം