പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി നല്‍കി മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ് ; പ്രതി പിടിയില്‍

പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി നല്‍കി മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ് ; പ്രതി പിടിയില്‍
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാസലഹരിയ്ക്ക് അടിമയാക്കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി നല്‍കി മയക്കുമരുന്നിന് അടിമയാക്കിയായിരുന്നു പീഡനം.

സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 2020ല്‍ ആരംഭിച്ച പീഡനം 2025 വരെ തുടര്‍ന്നതായാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിക്കാരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പ്രതി പീഡനം ആരംഭിച്ചതെന്നാണ് പരാതിയിലുള്ളത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു. ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്ത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

Other News in this category



4malayalees Recommends