വാഹനാപകടം മൂലം ജീവന്‍ പൊലിഞ്ഞത് മൂന്നുപേരാണ്. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഏതാനും ആഴ്ചകള്‍ മാത്രം പിന്നിടവേ ഓടിച്ച വാഹനം മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും മറ്റു മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൗമാരക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി വിധി. 2023 ഏപ്രിലില്‍, സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കി എന്നതാണ് എഡ്വേര്‍ഡ് സ്‌പെന്‍സര്‍ എന്ന 19 കാരന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം.
സ്‌പെന്‍സര്‍ ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്തിരുന്നവരാണ് മരണമടഞ്ഞ മൂന്ന് പേരും. ഇവര്‍ പ്രതിയുടെ സഹപാഠികളാണ്. ചിപ്പിംഗ് കാംപ്ഡെനും വാര്‍വിക്ക്ഷയറിലെ ഷിപ്സ്റ്റണ്‍ ഓണ്‍ സ്റ്റോറിനും ഇടയില്‍, ബി 4035 ല്‍ ആയിരുന്നു ദാരുണ സംഭവം നടന്നത്. അപകടമുണ്ടാകുന്നതിന് അഞ്ച് ആഴ്ച മുന്‍പ് മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായത്.
വേറൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീയും രണ്ട് കുട്ടികളും ഈ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അപകടമുണ്ടാകുന്ന സമയത്ത് 10 ഉം 12 ഉം വയസ്സായിരുന്നു കുട്ടികള്‍ക്ക്.
ഗൗരവമേറിയ കാര്യമാണ് ഡ്രൈവിങ്. അതിലെ പാളിച്ച വലിയൊരു ദുരന്തത്തിലേക്ക് വഴിതെളിയിക്കുമെന്നതിന് ഉദാഹരണമാണ് മൂന്നു പേരുടെ മരണം