യുഎഇയിലെ പ്രധാന റോഡുകളില്‍ മൂടല്‍ മഞ്ഞ്

യുഎഇയിലെ പ്രധാന റോഡുകളില്‍ മൂടല്‍ മഞ്ഞ്
യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

അല്‍ ഐന്‍- അബുദാബി റോഡ്, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി - ദുബൈ ഹൈവേ, അല്‍ ഖാതിം, അര്‍ജാന്‍, അബുദാബിയിലെ അല്‍ തവീല എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ, അല്‍ ഐനിലെ ശൈഹാന്‍, ജബേല്‍ അലി, അല്‍ മിനാദ്, ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ദൃശ്യപരത വളരെ കുറവാണെന്നും യാത്രക്കാര്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേ?ഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ന് രാജ്യത്ത് മിക്കയിടത്തും മേഘാവൃതമായ അന്തരീക്ഷമായിരിക്കും

Other News in this category



4malayalees Recommends