അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റില്‍ 26.9 ബില്യണ്‍ ഡോളറിന്റെ ധനകമ്മിയുണ്ടാകുമെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ കാലത്തുള്ള ഏറ്റവും ചെറിയ വരുമാന വര്‍ദ്ധനവായിരിക്കും ഈ ബജറ്റിലെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ട് മിച്ച ബജറ്റുകള്‍ അവതരിപ്പിച്ച ശേഷമാണ് രാജ്യം ബജറ്റ് കമ്മിയിലേക്ക് പോകുന്നത്. 2025-26 ല്‍ ധനകമ്മി 45.9 ബില്യണ്‍ ഡോളറായി ഉയരും.
ആല്‍ഫ്രഡ് ചുഴലിക്കാറ്റും അമേരിക്കന്‍ താരിഫ് കൊണ്ടുള്ള അനിശ്ചിതാവസ്ഥയും ചൈനയിലെ സാമ്പത്തിക പ്രശ്‌നങ്ങളും ബജറ്റിനെ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജീവിത ചെലവ് നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന് ട്രഷറര്‍ ഉറപ്പു നല്‍കി.